വളത്തിന് പെര്‍മിറ്റ്
Posted on: 04 Feb 2012
കാവനൂര്‍: സമഗ്ര വയല്‍ഭൂമി വികസന പദ്ധതിയില്‍ ജനറല്‍, എസ്.സി. വിഭാഗങ്ങള്‍ക്ക് പച്ചക്കറി വികസനത്തിന് വളം വിതരണത്തിനുള്ള പെര്‍മിറ്റ് നാല് മുതല്‍ ഏഴ് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ കാവനൂര്‍ പഞ്ചായത്ത് കൃഷിഭവനില്‍ നിന്നും ലഭിക്കും. അര്‍ഹരായ പതിനഞ്ച് സെന്റിലെങ്കിലും കൃഷി ചെയ്തവര്‍ സ്ഥലത്തിന്റെ പുതിയ നികുതി രശീതിയുടെ ഫോട്ടോകോപ്പിയോ, പാട്ടച്ചീട്ടോ സഹിതം പെര്‍മിറ്റ് കൈപ്പറ്റണം.