മൊറയൂര്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്‍ഡറി ക്ലാസ് ആറിന് ആരംഭിക്കും

Posted on: 04 Feb 2012



കൊണ്ടോട്ടി: മൊറയൂര്‍ വി.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍, പ്ലസ്ടു, എസ്.എസ്.എല്‍.സി. ക്ലാസ്സുകള്‍ ആറിന് പുനരാരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിരുന്നു. പി.ടി.എ. കമ്മിറ്റിയുടെ സമ്മതത്തോടെയാണ് ഉയര്‍ന്ന ക്ലാസ്സുകളില്‍ അധ്യയനം പുനരാരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അസുഖ ബാധയുള്ളവര്‍ ക്ലാസുകളിലെത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. രോഗം ഭേദമായവര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

More News from Malappuram