16 ലക്ഷത്തിന്റ സ്വയം തൊഴില്‍ പദ്ധതി ആലങ്കോട് പഞ്ചായത്തില്‍
Posted on: 04 Feb 2012
ചങ്ങരംകുളം: സ്ത്രീകളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് മലപ്പൂറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതി ആലങ്കോട് പഞ്ചായത്തില്‍ ആരംഭിക്കുന്നു.
സ്ത്രീകളുടെ കൂട്ടായ്മയില്‍ പത്തിരി, ചപ്പാത്തി എന്നിവ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റാണ് ജില്ലയില്‍ ആദ്യമായി ഇവിടെ ആരംഭിക്കുന്നത്. 16, 13, 300. രൂപ ചെലവില്‍ ആരംഭിക്കുന്ന പദ്ധതിക്കായി പത്തിരിയും ചപ്പാത്തിയും മാവു കുഴച്ച് ഉണ്ടാക്കിയെടുക്കുന്ന യന്ത്രവും അവ വിതരണം ചെയ്യാനുള്ള വാഹനവുമടക്കമാണ് അനുവദിക്കുന്നത്. കുടുംബശ്രീ വഴി തിരഞ്ഞെടുക്കുന്ന പത്തു പേരെയാണ് യൂണിറ്റില്‍ ഉള്‍പ്പെടുത്തുക. മലപ്പൂറം ജില്ലയില്‍ ആലങ്കോട്ട് മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള പരിശീലനം എട്ട്, ഒമ്പത് തിയ്യതികളില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. നടത്തിപ്പിനുള്ള സംഘാടക സമിതി രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സിന്ധു മോഹന്‍ അധ്യക്ഷത വഹിച്ചു. സി. ഡി. എസ്. പ്രസിഡന്റ് കെ. സിന്ധു, എം. ബള്‍ക്കീസ് എ. പി. പുരുഷോത്തമന്‍, അലീമ, വിനോദ്, അഷ്‌റഫ്, കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.