മീലാദ് സന്ദേശറാലി ഇന്ന് മലപ്പുറത്ത്
Posted on: 04 Feb 2012
മലപ്പുറം: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെയും വിവിധ സുന്നി സംഘടനകളുടെയും നേതൃത്വത്തില്‍ ശനിയാഴ്ച മലപ്പുറത്ത് ബഹുജന മീലാദ് സന്ദേശ റാലി നടക്കും. വൈകുന്നേരം 3.30ന് മലപ്പുറം എം.എസ്.പി. പരിസരത്ത് ആരംഭിച്ച് കോട്ടപ്പടി സുന്നി മസ്ജിദിന് സമീപം സമാപിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥിയാകും. ദഫ്, സ്‌കൗട്ട്, ഫ്‌ളാഗ് മാര്‍ച്ച്, അറബന, ഡിസ്‌പ്ലെ യൂണിറ്റ്, വിവിധ ഭാഷകളില്‍ നബി കീര്‍ത്തന കാവ്യങ്ങള്‍,നബിസന്ദേശങ്ങള്‍ മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകള്‍ എന്നിവ റാലിക്ക് കൊഴുപ്പേകും. പൊതുജനങ്ങള്‍ക്ക് പുറമെ മഅ്ദിന്‍ അക്കാദിമിയിലെ 25 സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും റാലിയില്‍ അണിനിരക്കും.