മൂത്തേടത്ത് വ്യാജവാറ്റിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങി
Posted on: 04 Feb 2012
മൂത്തേടം: വനാതിര്‍ത്തിയോട് ചേര്‍ന്ന ബാലംകുളം ഒടുക്കംപൊട്ടിയില്‍ നാട്ടുകാര്‍ സംഘടിച്ച് വ്യാജ മദ്യവേട്ട നടത്തി. 150 ലിറ്റര്‍ വാഷ് നാട്ടുകാര്‍ പിടിച്ചെടുത്തു. ഈഭാഗത്ത് വ്യാപകമായി വ്യാജവാറ്റ് നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. വൈകുന്നേരമായാല്‍ മദ്യപശല്യവും രൂക്ഷമാണ്. അധികൃതരെ വിവരമറിയിച്ചാലും യാതൊരു നടപടിയും ഉണ്ടാവില്ലെന്നും അതിനാലാണ് പ്രദേശവാസികള്‍ സംഘടിച്ച് വ്യാജ മദ്യത്തിനെതിരെ രംഗത്തിറങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു.