പെരുമ്പത്തൂരിലെ വ്യാജമദ്യ വില്‍പ്പന കൂടുന്നു

Posted on: 04 Feb 2012



നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പത്തൂരില്‍ വ്യാജ മദ്യനിര്‍മാണവും വില്‍പ്പനയും വ്യാപകമായതായി ആക്ഷേപം. പെരുമ്പത്തൂര്‍-കുറുംകുളം റോഡില്‍ ഫോറസ്റ്റ് ഔട്ട്‌സ്റ്റേഷനുസമീപം വൈകുന്നേരത്തോടെ മദ്യവില്‍പ്പന തകൃതിയായി നടക്കുന്നതായാണ് പരാതി.

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മദ്യവില്‍പ്പനയ്ക്ക് മൗനമായി കൂട്ടുനില്‍ക്കുന്നതിനാല്‍ തടയാനാകുന്നില്ലെന്നും ഈ ബലത്തില്‍ മദ്യലോബി ഗുണ്ടായിസം കാണിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. വൈകുന്നേരമാകുന്നതോടെ റോഡിലെ വഴിയാത്രക്കാര്‍ക്കും മദ്യവില്‍പ്പന ശല്യമാകുന്നുണ്ട്. പ്രദേശത്ത് മൂന്നോളം കുടുംബങ്ങള്‍ മദ്യവ്യാപാരത്തിലേര്‍പ്പെട്ടതായാണ് പരാതി. ഇതുസംബന്ധിച്ച് നാട്ടുകാര്‍ സംഘടിച്ച് പോലീസിലും എകൈ്‌സസിലും പരാതി നല്‍കാനൊരുങ്ങുകയാണ്.

More News from Malappuram