കാളികാവ് ഭഗവതി ക്ഷേത്രോത്സവം ഇന്ന് സമാപിക്കും
Posted on: 04 Feb 2012
കാളികാവ് ഭഗവതിക്ഷേത്രമഹോത്സവം ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച കിരാതദാസന്‍ തമ്പാന്റെ ആധ്യാത്മികപ്രഭാഷണം, പ്രസാദഊട്ട്, മണ്ണാര്‍ക്കാട് ഹരിയുടെ നേതൃത്വത്തില്‍ തായമ്പക, മുല്ലക്കല്‍ പാട്ട്, പന്തീരായിരം നാളികേരം ഏറ്, കഥകളി തുടങ്ങിയ പരിപാടികള്‍ നടന്നു. ശനിയാഴ്ച പറയെടുപ്പ്, ചക്കൂറ്റിപ്പാറക്കല്‍ വേലായുധന്റെ നേതൃത്വത്തിലുള്ള കുടവരവ്, പ്രസാദഊട്ട്, നാദസ്വര കച്ചേരി, ഡബിള്‍ തായമ്പക തുടങ്ങിയ പരിപാടികള്‍ നടക്കും. താലപ്പൊലി എഴുന്നള്ളത്തോടെ ഉത്സവം കൊടിയിറങ്ങും.