റോഡരികിലെ കാടുകള്‍ വെട്ടിമാറ്റി
Posted on: 04 Feb 2012
വണ്ടൂര്‍: അങ്കപ്പൊയില്‍ പോരൂര്‍ റോഡരികില്‍ അപകടകരമായി നിന്നിരുന്ന കാടുകള്‍ വെട്ടിമാറ്റി. വാണിയമ്പലം താളിയംകുണ്ട് റോഡ് അടച്ചതോടെ ബസ്സടക്കമുള്ള വലിയ വാഹനങ്ങള്‍ ഈ റോഡിലൂടെയായിരുന്നു പോയിരുന്നത്. എന്നാല്‍ കൊടുംവളവുകളും ടാറിങ് നടത്താത്തതിനാല്‍ മെറ്റലിളകിയതിനും പുറമെ റോഡരികിലെ കാടുകള്‍ കൂടിയായതിനാല്‍ വാഹന ഗതാഗതം ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് കാട് വെട്ടിമാറ്റിയത്.