വല്ലപ്പുഴ ഡിവിഷനില്‍ സമ്പൂര്‍ണ ക്ഷേമ പെന്‍ഷന്‍ നടപ്പാക്കും
Posted on: 04 Feb 2012
നിലമ്പൂര്‍: നഗരസഭയിലെ വല്ലപ്പുഴ 11-ാം ഡിവിഷനെ നഗരസഭയിലെ സമ്പൂര്‍ണ ക്ഷേമപെന്‍ഷന്‍ നടപ്പിലാക്കുന്ന ആദ്യ ഡിവിഷനാക്കാന്‍ തീരുമാനിച്ചു. തൊഴിലില്ലായ്മ വേതനം, ക്ഷേമനിധി തുടങ്ങിയ മേഖലകളിലും സമ്പൂര്‍ണത കൈവരിക്കും. ഫിബ്രവരി 29നുള്ളില്‍ അര്‍ഹതയുള്ളവരെ കണ്ടെത്താനുള്ള സര്‍വേ നടത്തും.
ഡിവിഷന്‍ കൗണ്‍സിലര്‍ ശോഭന കാഞ്ഞിരത്തിങ്കല്‍, സി.ടി. ഉമ്മര്‍കോയ, ഹസീന എം, പ്രഭാകരന്‍ കെ. പി. സെയ്തലവി എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.