റേഷന്‍ വ്യാപാരി ആശ്രിതര്‍ക്ക് ധനസഹായം നല്‍കി
Posted on: 04 Feb 2012
നിലമ്പൂര്‍: ഓള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ടൂറിസംമന്ത്രി എ.പി.അനില്‍കുമാര്‍ വിതരണംചെയ്തു. ആറ് കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്.
മുതിര്‍ന്ന റേഷന്‍വ്യാപാരികളായ ശങ്കരന്‍ നായര്‍ നിലമ്പൂര്‍, എം.മൊയ്തീന്‍ഹാജി പൂക്കോട്ടുംപാടം, പി.ഹസ്സന്‍ വണ്ടൂര്‍ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കുകയുംചെയ്തു.
നിലമ്പൂര്‍ വ്യാപാരഭവനില്‍ ചേര്‍ന്ന ചടങ്ങ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.അബൂബക്കര്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി.മുഹമ്മദ് അധ്യക്ഷതവഹിച്ചു. എന്‍.മുഹമ്മദ് ഹാജി, കെ.ശ്രീധരന്‍, താലൂക്ക് സെക്രട്ടറി ടി.പി.ഗോപാലകൃഷ്ണന്‍, ഖജാന്‍ജി ഒ.അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു.