പ്രതിഭകളെ അനുമോദിച്ചു
Posted on: 04 Feb 2012
എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിവിധ മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. സി.സ്വാതികൃഷ്ണ, ജസ്‌ന.സി, ഡോണിയ.പി.റോയ്, അജയ്‌തോമസ്, രേഷ്മ.കെ.എം, ജിഷ്ണു.ജി, അരവിന്ദ്.ആര്‍, ജിന്‍ഷാദ്.പി.പി, അഭിജിത്.പി, ഷെമീര്‍,പി, സെന്‍ജു.ടി.വര്‍ഗീസ്, വിജിന്‍.കെ.വില്‍സണ്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പ്രശസ്തി പത്രവും ഉപഹാരവും നല്‍കിയത്. ചടങ്ങ് കെ.ആര്‍.ഭാസ്‌കരന്‍പിള്ള ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ്, പ്രിന്‍സിപ്പല്‍ സി.രാധാകൃഷ്ണന്‍, ഗോപന്‍ മരുത എന്നിവര്‍ പ്രസംഗിച്ചു.