കുറൂര്‍ അയ്യപ്പന്‍കാവ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ തൈപ്പൂയ്യ ഉത്സവം

Posted on: 04 Feb 2012



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കടുത്ത് കുറൂര്‍ അയ്യപ്പന്‍കാവ് മഹാസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന തൈപ്പൂയ്യ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറി. തന്ത്രി ചെറമംഗലത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് നിര്‍വ്വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ കാഞ്ചി കാമകോടി ആസ്ഥാനവിദ്വാന്‍ ആറ്റുവാശ്ശേരി മോഹനന്‍പിള്ള ഉദ്ഘാടനം ചെയ്തു.

More News from Malappuram