മൊബൈല്‍ ടവര്‍: ജനങ്ങളുടെ അനുമതി തേടണം - കോടതി

Posted on: 04 Feb 2012



കൊച്ചി: മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുടെ അനുമതി തേടിയിരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കിയശേഷം പിന്‍വലിക്കുന്ന പഞ്ചായത്ത് നഗരസഭാ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ജനങ്ങളുടെ അഭിപ്രായം അറിയാതെ പണംവാങ്ങി അനുമതി നല്‍കുകയും ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുമതി പിന്‍വലിക്കുകയും ചെയ്യുന്ന രീതി ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി.

പഞ്ചായത്ത് സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ അനുമതി തേടിയിരിക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. മഞ്ചേരിയില്‍ മൊബൈല്‍ ടവറിന് അനുമതി നല്‍കിയ പഞ്ചായത്ത് അത് പിന്‍വലിച്ചതിനെ ചോദ്യം ചെയ്ത് ഒരു സ്വകാര്യകമ്പനി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അനുമതി ആദ്യം നല്‍കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കോടതിയുടെ പരിഗണനയില്‍ എത്തുന്നതായും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

More News from Malappuram