കൊടുവായൂരില്‍ തൈപ്പൂയ മഹോത്സവം തുടങ്ങി
Posted on: 04 Feb 2012
തിരൂരങ്ങാടി: കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന വേട്ടേക്കരന്‍ പാട്ട് ദിനത്തിന്റെ കളം ഭക്തര്‍ക്ക് നിര്‍വൃതി പകര്‍ന്നു. നിറങ്കൈതക്കോട്ടയിലെ ശ്രീജുവും കാട്ടകാമ്പാലിലെ ചന്ദ്രശേഖരനുമാണ് കോലം വരച്ചത്. വേട്ടേക്കരന്‍ പാട്ടില്‍ സ്ഥാനികള്‍ ഈടുംകൂറും നല്‍കി കര്‍മങ്ങള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് കളപ്രദക്ഷിണം, പൂജ, കളംപാട്ട്, തിരി ഉഴിച്ചില്‍, കളം മായ്ക്കല്‍, നാളികേരമേറ്, കൂറ വലിക്കല്‍ തുടങ്ങിയവ നടന്നു.