ഗ്രേസ് മാര്‍ക്ക്: പി.എസ്.സി അപ്പീല്‍ നല്‍കണം
Posted on: 04 Feb 2012
മലപ്പുറം: പി.എസ്.സി അപേക്ഷകളില്‍ സ്വന്തം ജില്ലക്കാര്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് തടഞ്ഞ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും ക്രീമിലെയര്‍ വരുമാനപരിധി 10 ലക്ഷം രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നും 'മെക്ക' മലപ്പുറം ജില്ലാ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ആസാദ് വണ്ടൂരിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കണ്‍വെന്‍ഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജബ്ബാര്‍, നാലകത്ത് ഹംസ, കെ.പി. മുഹമ്മദലി, സി.എച്ച്. ഹംസ, എം.എം. നൂറുദ്ദീന്‍, എം. വീരാന്‍, സി.എം. അബ്ദുല്ല, പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാകമ്മിറ്റി ഭാരവാഹികള്‍: സി.എച്ച്. ഹംസ (പ്രസി), കെ.കെ. മുഹമ്മദ്(സെക്ര.), എം. വീരാന്‍ (ഖജാ.), കെ.പി. മുഹമ്മദലി, എം. സുബൈര്‍ (വൈസ് പ്രസി.), കെ.പി. സൈനുദ്ദീന്‍, കെ.എം.എ. ഷുക്കൂര്‍ (ജോ. സെക്ര.).