ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് ഒളിവില്‍

Posted on: 04 Feb 2012



പരപ്പനങ്ങാടി: ചെട്ടിപ്പടിക്കടുത്ത് ബുദ്ധിമാന്ദ്യമുള്ള 25 വയസ്സുകാരിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി. അവശനിലയിലായ യുവതിയെ ഗുരുതരാവസ്ഥയില്‍ തിരൂരങ്ങാടി താലൂക്ക് ആസ്​പത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പീഡനം നടത്തിയ തലാഞ്ചേരി ഷറഫുദ്ധീന്‍ (35) ന്റെ പേരില്‍ പോലീസ് കേസെടുത്തു.

വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ ബന്ധുക്കള്‍ യുവതിയെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിവാഹിതനായ ഷറഫുദ്ധീന്‍ ഒളിവിലാണ്.

More News from Malappuram