കുട്ടികളുടെ ലൈബ്രറിക്ക് എം.പി. ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുലക്ഷം

Posted on: 04 Feb 2012



തിരൂര്‍: തുഞ്ചന്‍ പറമ്പില്‍ വെള്ളിയാഴ്ച മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്ത കുട്ടികളുടെ ലൈബ്രറിക്ക് എം.പി. ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ അനുവദിച്ചു. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.പറഞ്ഞു. തുഞ്ചന്‍ പറമ്പിന്റെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വപിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്‍ പറമ്പില്‍ കുട്ടികളുടെ ലൈബ്രറി ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി.

More News from Malappuram