കെ.പി.എസ്.ടി.യു. ജില്ലാ സമ്മേളനം തുടങ്ങി
Posted on: 04 Feb 2012
പരപ്പനങ്ങാടി: കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്റെ ദ്വിദിന ജില്ലാസമ്മേളനം പരപ്പനങ്ങാടിയില്‍ ആരംഭിച്ചു. കെ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാപ്രസിഡന്റ് കെ. സുരേഷ് പതാകയുയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി.കെ. തങ്ങള്‍, ജില്ലാസെക്രട്ടറി കെ. അബ്ദുല്‍ മജീദ്, ട്രഷറര്‍ സി .മെഹബൂബ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന്‌നടന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ജോര്‍ജ് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വരവ്‌ചെലവ് കണക്കുകളും അവതരിപ്പിച്ചു. വി.ജെ. വര്‍ഗീസ്, വി.കെ. അജിത്കുമാര്‍, മോനച്ചന്‍, കെ.എം. അനന്തകൃഷ്ണന്‍, അടാട്ട് വാസുദേവന്‍, പ്രസാദ് പി., ഹരിദാസ് സി.കെ, പി.എ. ഷുക്കൂര്‍, പി.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനം ശനിയാഴ്ച രാവിലെ മന്ത്രി ആര്യാടന്‍ മുഹമ്മദും വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി.കെ. അബ്ദുറബ്ബും പ്രതിനിധി സമ്മേളനം എ.പി. അനില്‍കുമാറും ഉദ്ഘാടനം ചെയ്യും.