കെ.എസ്.ടി.എ. പതാകദിനം

Posted on: 04 Feb 2012



മലപ്പുറം: 16 മുതല്‍ 18 വരെ കോട്ടയത്ത് നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തോടനുന്ധിച്ച് ജില്ലയിലെ എല്ലാ ഉപജില്ലാ കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു. വിദ്യാലയ യൂണിറ്റുകളിലും ഉപജില്ലാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി.

മലപ്പുറം ഉപജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ എ. വിശ്വംഭരന്‍, ടി. രത്‌നാകരന്‍ എന്നിവര്‍സംസാരിച്ചു. പി. വാസു പതാക ഉയര്‍ത്തി. പെരിന്തല്‍മണ്ണയില്‍ സി.എച്ച്. ആഷിക്, കെ. സുഗുണപ്രകാശ് എന്നിവര്‍ സംസാരിച്ചു. മക്കരപ്പറമ്പില്‍ എം.പി. മുഹമ്മദ് സലിം, പി.എന്‍. സുരേഷ്ബാബു, എ.എന്‍. നരേന്ദ്രന്‍, എന്നിവരും പൊന്നാനിയില്‍ പി.എം. മോഹനന്‍, സുരേഷ് കാക്കനാത്ത്, പി. രഘു, പി. ശ്രീധരന്‍ എന്നിവരും പരപ്പനങ്ങാടിയില്‍ പ്രേമന്‍ പരുത്തിക്കാട്, പി.കെ. രാജന്‍, ഹരീഷ്, യു. മുരളി എന്നിവരും കിഴിശ്ശേരിയില്‍ ബേബി മാത്യു, ടി.കെ. ബാബുരാജ്, ഷാജേഷ് ഇ.കെ, രമണി പി.സി, അജയഗോപാല്‍ എന്നിവരും എടവണ്ണപ്പാറയില്‍ ഐ.ടി. നജീബ്, കെ. മുഹമ്മദ് എന്നിവരും വട്ടംകുളത്ത് പി.എ. ഗോപാലകൃഷ്ണന്‍, വി. നാരായണന്‍ എന്നിവരും മേലാറ്റൂരില്‍ ടോം കെ. തോമസ്, എന്‍. നാസര്‍, എന്നിവരും അരീക്കോട് കെ. ദാസന്‍, എന്‍.ബി. വിജയകുമാര്‍ എന്നിവരും വണ്ടൂരില്‍ എം .മോഹന്‍ദാസ്, ബാബു അമ്പാടി, എം. മണി, പി. ശശികുമാര്‍ എന്നിവരും സംസാരിച്ചു.

More News from Malappuram