വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Posted on: 04 Feb 2012



തിരൂരങ്ങാടി: വിവാഹമോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരൂരങ്ങാടി സി. ഐ എ ഉമേഷും സംഘവും അറസ്റ്റ്‌ചെയ്തു. ചെമ്മാട് തൃക്കുളം ഇളയോടത്ത് കൊളത്തിങ്ങല്‍ സിറാജ് ( 33 ) ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണ്.

ജോലിചെയ്യുന്ന കടയില്‍വെച്ചും വീട്ടുകാര്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ ആളില്ലാത്തപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയും ഇയാള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. എ. എസ്. ഐ വീരമണി, പോലീസുകാരായ സജിഅലക്‌സാണ്ടര്‍, നെപ്പോളിയന്‍, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

More News from Malappuram