എടരിക്കോട് ടെക്സ്റ്റയില്‍സില്‍ വി.ആര്‍.എസ്. ആനുകൂല്യങ്ങള്‍ നല്‍കും
Posted on: 04 Feb 2012
മഞ്ചേരി: എടരിക്കോട് ടെക്സ്റ്റയില്‍സില്‍ വി.ആര്‍.എസ്. പ്രകാരം നല്‍കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടന്‍ കൊടുക്കാന്‍ ധാരണ. 2005 ഡിസംബറില്‍ ഒപ്പുവെച്ച വി.ആര്‍.എസ്. പ്രകാരം 10 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. കെ.എസ്.ടി.സി. ചെയര്‍മാന്‍ വി.കെ. അബ്ദുല്‍ഖാദിര്‍ മൗലവി, എടരിക്കോട് ടെക്സ്റ്റയില്‍സ് മാനേജിങ് ഡയറക്ടര്‍ എം. ഗണേശ്, എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു.) സെക്രട്ടറി സിദ്ധിഖ് താനൂര്‍, വി.ആര്‍.എസ്. തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് വി.എ. നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് കുടിശ്ശിക വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.