ലാബ് ടെക്‌നീഷ്യന്‍ നിയമനം
Posted on: 04 Feb 2012
മലപ്പുറം: വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ഒഴിവുള്ള ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ആറിന് രാവിലെ 11ന് നടക്കും. സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍നിന്നും രണ്ടുവര്‍ഷത്തെ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ കോഴ്‌സ് പാസായവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.