വീണുകിട്ടിയ 7.5 പവന്‍ ആഭരണങ്ങള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി
Posted on: 04 Feb 2012
എടപ്പാള്‍: ബാങ്കില്‍നിന്ന് പണയമെടുത്ത് പോകുംവഴി വീണുപോയ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ അതേ ബാങ്കിലെ ജീവനക്കാരന് കണ്ടുകിട്ടി, ഉടമയ്ക്കുതന്നെ തിരിച്ചുനല്‍കി.
എടപ്പാള്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിലെ ജീവനക്കാരന്‍ ദുര്‍ഗാദാസന്‍ നമ്പൂതിരിക്കാണ് വഴിയില്‍ നിന്നും ആഭരണമടങ്ങിയ പൊതിവീണുകിട്ടിയത്. ബാങ്കില്‍ കൊണ്ടുപോയശേഷം പോലീസിലറിയിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് രാവിലെ ബാങ്കില്‍നിന്നും പണയമെടുത്തുപോയ കോട്ടമുക്കിലെ തണ്ടാന്‍ചിറക്കല്‍ അബൂബക്കര്‍ നഷ്ടപ്പെട്ട ആഭരണം തേടി അലയുന്ന വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹത്തെ വരുത്തി ആഭരണം തിരിച്ചുനല്‍കി.