സര്‍വകലാശാലയിലെ മൂന്ന് പഠനവിഭാഗങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക്

Posted on: 04 Feb 2012



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ മൂന്ന് പഠനവിഭാഗങ്ങള്‍ പുതുതായി നിര്‍മിച്ച ഹ്യുമാനിറ്റീസ് വിഭാഗം കെട്ടിടത്തിലേക്ക് മാറുന്നു. ഹിസ്റ്ററി, ഫിലോസഫി, ഫോക് ലോര്‍ വിഭാഗങ്ങളാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും.

മൂന്ന് നിലകളിലായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന് 3. 13 കോടി രൂപയാണ് ചെലവായത്. രണ്ടാംഘട്ടമായ ഒന്നും രണ്ടും നിലകളുടെ എസ്റ്റിമേറ്റും പ്ലാനും യു. ജി. സി. ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

More News from Malappuram