ഡോ. എസ്. കൃഷ്ണന് ഒന്നാംറാങ്ക്

Posted on: 04 Feb 2012



മലപ്പുറം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ മെഡിറ്റേഷന്‍ ആന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനോരോഗ ചികിത്സാവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ്. കൃഷ്ണന്‍ ഒന്നാം റാങ്കും ഒറ്റപ്പാലം അസി. രജിസ്ട്രാര്‍ ഓഫീസിലെ കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണകുമാര്‍ രണ്ടാം റാങ്കും തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ രജിസ്ട്രാര്‍ ഡോ. ജി. സുരേഷ് കുമാര്‍ മൂന്നാം റാങ്കും നേടി.

പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സ്റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍നിന്ന് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

More News from Malappuram