ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാനസമ്മേളനം മഞ്ചേരിയില്‍

Posted on: 04 Feb 2012



മഞ്ചേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാനസമ്മേളനം മെയ്മാസത്തില്‍ മഞ്ചേരിയില്‍ നടത്തും. സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മ സ്വരൂപാനന്ദ വിളക്കുകൊളുത്തി. കാരക്കോട് രാമാനന്ദാശ്രമം മഠാധിപതി ഡോ.ധര്‍മ്മാനന്ദ സ്വാമി ഉദ്ഘാടനംചെയ്തു. കെ.നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനപ്രസിഡന്റ് എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, എന്‍.കെ.വിനോദ്, എന്‍.സി.വി.നമ്പൂതിരി, വിജയലക്ഷ്മി, ജില്ലാഭാരവാഹികളായ കെ.പി.ശിവരാമന്‍, ഗംഗാധരന്‍, ജനാര്‍ദനന്‍, ബി.ജെ.പി ദേശീയ സമിതി അംഗം സി.വാസുദേവന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി.കെ.വിജയന്‍, പി.രാജഗോപാല്‍, കെ.ജയപ്രകാശ്, പി.ശങ്കരന്‍, സത്യവതി, ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ആര്‍.ഭാസ്‌കരപിള്ള പാലേമാട് (ചെയ.), കെ.നാരായണന്‍കുട്ടി (ജന.കണ്‍.), കെ.നാരായണന്‍ നായര്‍ (ഖജാ.).

More News from Malappuram