ഇ.പി.എ.ബി.എക്‌സ് ഇനിയില്ല; ബി.എസ്.എന്‍.എല്‍. 3ജി സൗകര്യം ലഭ്യം

Posted on: 04 Feb 2012



തേഞ്ഞിപ്പലം: ഫോണ്‍ വിളിച്ച് കാത്തിരുന്ന് പണം കളയുന്ന ഇലക്‌ട്രോണിക് പ്രൈവറ്റ് ഓട്ടോമാറ്റിക് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് (ഇ.പി.എ.ബി.എക്‌സ്.) സംവിധാനം കാലിക്കറ്റ് സര്‍വകലാശാല എടുത്തുകളയുന്നു. പകരം ആളുകള്‍ക്ക് നേരിട്ട് വിളിക്കാവുന്ന വിധത്തില്‍ കൂടുതല്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ഫോണുകള്‍ ഓഫീസുകളിലും പഠന വിഭാഗങ്ങളിലുമായി ക്രമീകരിക്കും. അഞ്ഞൂറോളം പുതിയ ലാന്‍ഡ്‌ഫോണുകളാണ് സര്‍വകലാശാലയിലെത്തുക.

നേരത്തെ ഇ.പി.എ.ബി.എക്‌സ് സംവിധാനത്തില്‍ വിവിധ ഓഫീസുകളിലേക്ക് എക്സ്റ്റന്‍ഷന്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിളിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനെ മുഴുവന്‍ 3ജി സൗകര്യത്തിന് കീഴില്‍ കൊണ്ടുവരുമെന്നാണ് ബി.എസ്.എന്‍.എല്‍ മുന്നോട്ടുവെക്കുന്ന മറ്റൊരുപദ്ധതി. കാമ്പസ്സിലെ ഓഫീസുകളും ക്വാര്‍ട്ടേഴ്‌സുകളുമൊക്കെ 3ജി പരിധിയില്‍ വരും. കാമ്പസ്സിന്റെ വലിയ വിസ്തൃതിയാണ് പെട്ടെന്ന് 3ജി സൗകര്യം ഏര്‍പ്പെടുത്താന്‍ തടസ്സമെന്ന് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ ഡി.എം. ഏഴില്‍ ബുദ്ധന്‍ പറഞ്ഞു.

More News from Malappuram