തിരൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവത്തില്‍ നാശനഷ്ടം സംഭവിച്ച സി.പി.എം. പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരുടെ സഹായഹസ്തം. തിരൂരില്‍ നടന്ന എ.കെ.ജെ.സി.ടി. സംസ്ഥാന സമ്മേളന പ്രതിനിധികളില്‍നിന്ന് സ്വരൂപിച്ച 74,000 രൂപയാണ് തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ വെച്ച് കൈമാറിയത്.
 
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. രാമകൃഷ്ണനില്‍നിന്ന് തുക സി.പി.എം. താനൂര്‍ ഏരിയാസെക്രട്ടറി ഇ. ജയന്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി ഡോ. കെ.കെ. ദാമോദരന്‍, ഡോ. എസ്.എസ്. വിവേകാനന്ദന്‍, ഡോ. ഓമന പങ്കന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.