യുവതി തൂങ്ങിമരിച്ച നിലയില്‍
എടക്കര: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നല്ലംതണ്ണി പുതിയങ്ങാടിയിലെ ചെഞ്ചറ മുഹമ്മദാലിയുടെ മകള്‍ ജില്‍ഷിദ (17)യെയാണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മെയ് ആറിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ജല്‍സിയ ആണ് മാതാവ്. സഹോദരങ്ങള്‍: ജില്‍ഷാദ്, ഷിഫ, സുഹൈബ്. പോത്തുകല്‍ എസ്.ഐ കോട്ടാല രാമകൃഷ്ണന്‍ ഇന്‍ക്വസ്റ്റ് നടത്തി.
ആത്മഹത്യക്ക് ശ്രമിച്ച ആദിവാസി യുവതി ആസ്​പത്രിയില്‍ മരിച്ചു
എടക്കര: തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആദിവാസി യുവതി ആസ്​പത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പോത്തുകല്‍ ഭൂദാനം കവളപ്പാറ കോളനിയിലെ രാജന്റെ ഭാര്യ ശ്രീജ (23)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട ഇവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ നിലമ്പൂര്‍ താലൂക്ക് ആസ്​പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍. മക്കള്‍: ശ്രീനന്ദു, ഗംഗ.
 
ദേവകി
പരപ്പനങ്ങാടി: പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം പരേതനായ കൃഷ്ണന്റെ ഭാര്യ പ്രാനൂര്‍ ദേവകി (88) അന്തരിച്ചു. മക്കള്‍: വിജയന്‍, മനോഹരന്‍, ശോഭ, സരള, ജയരാജന്‍, ഹസീന. മരുമക്കള്‍: ബെറ്റി, ബീന, ഹരിദാസ്, കരുണാകരന്‍, മഞ്ജുള, സതീശന്‍. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍.
 
ഹംസ
കോട്ടയ്ക്കല്‍: കോഡൂര്‍ ഒറ്റത്തറ പാട്ടുപ്പാറ മൊയ്തീന്റെ മകന്‍ ഹംസ (60) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: സിദ്ദിഖ്, റഫീഖ്, ഫിറോസ്, സമീന.
 
വിശ്വനാഥന്‍
നിലമ്പൂര്‍: വരടേംപാടം തുമ്പത്തൊടി വിശ്വനാഥന്‍ (83) അന്തരിച്ചു. മക്കള്‍: സുലോചന, രവീന്ദ്രന്‍, പുരുഷോത്തമന്‍, ലീല, നന്ദിനി. മരുമക്കള്‍: വിശ്വനാഥന്‍, സുരേഷ്ബാബു, ഗിരിജ, യമുന.
 
ബേബിക്കുട്ടി
വണ്ടൂര്‍: നടുവത്ത് കാപ്പില്‍ മൂച്ചിക്കല്‍ ചക്കാലക്കല്‍ ബേബിക്കുട്ടി (55) അന്തരിച്ചു. ഭാര്യ: മോളി. മക്കള്‍: മോബി, വിബിന്‍. മരുമകന്‍: ബിനോജ്.
 
തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി
വണ്ടൂര്‍: കോട്ടക്കുന്ന് പൂക്കുത്ത് വേലായുധന്റെ മകന്‍ മണികണ്ഠ (ഉണ്ണി-30)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: സുരഭി. മകള്‍: ദൃശ്യമോള്‍. സഹോദരങ്ങള്‍: പരമേശ്വരന്‍, ബാബുരാജന്‍, ശ്രീദേവി. വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ശവസംസ്‌കാരം തിങ്കളാഴ്ച 11ന് ചെറുതുരുത്തി വൈദ്യുത ശ്മശാനത്തില്‍.
 
പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു
തിരൂര്‍: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബി.പി. അങ്ങാടി പൂക്കൈത മേലേതില്‍ റസാഖിന്റെ മകള്‍ ഷഹീദ (15) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മരിച്ചത്. രണ്ടുദിവസം മുമ്പാണ് ഷഹീദയ്ക്ക് വീട്ടില്‍വെച്ച് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബി.പി. അങ്ങാടി ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
 
അബുദാബിയില്‍ മരിച്ച കുറുക്കോള്‍ സ്വദേശികളുടെ മൃതദേഹം ഇന്നെത്തും
കല്പകഞ്ചേരി: അബുദാബിയില്‍ ഹോട്ടലിലെ മലിനജലക്കുഴിയിലെ തടസ്സം നീക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച കുറുക്കോള്‍ സ്വദേശികളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിലെത്തും. കുറുക്കോള്‍ പാറോട്ടക്കലിലെ തോട്ടത്തില്‍ സൈതലവിയുടെ മകന്‍ യൂനുസ് അലി (26), അയല്‍വാസി ചെറുവത്തൂര്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് റാഷിദ് (26) എന്നിവരാണ് മരിച്ചത്. യൂനുസ് അലിയുടെ മൃതദേഹം പൊന്‍മുണ്ടം പാറമ്മല്‍ പള്ളി ഖബര്‍സ്ഥാനിലും മുഹമ്മദ് റാഷിദിന്‍േറത് വളവന്നൂര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും രാവിലെ ഒമ്പതിന് ഖബറടക്കും.
 
സൗഭാഗ്യലക്ഷ്മി
മലപ്പുറം: കോട്ടമ്മല്‍ പൂന്തോട്ടത്തില്‍ പൂര്‍ണിമയില്‍ രാമചന്ദ്രന്റെ ഭാര്യ താമരക്കുഴി വലിയതൊടി പി.സി. സൗഭാഗ്യലക്ഷ്മി(സൗമി- 64) അന്തരിച്ചു. മക്കള്‍: ശശികുമാര്‍ (ഐ.എസ്.ആര്‍.ഒ തിരുവനന്തപുരം), പ്രമോദ് (മുംബൈ), സിന്ധു. മരുമക്കള്‍: കവിത, ലേഖ, കൃഷ്ണപ്രസാദ്.
 
കുഞ്ഞിമൊയ്തീന്‍
താനൂര്‍ ചെറിയമുണ്ടം ബംഗ്ലാകുന്ന് സ്വദേശി പരേതനായ കൊയക്കാട്ടി പറമ്പില്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞിമൊയ്തീന്‍ (59) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മുസ്തഫ, റെയ്ഹാനത്ത്, സബ്‌ന, സിദ്ദീഖ്, ഫാത്തിമ. മരുമക്കള്‍:റിയാസ്, സൈതലവി, മുനീര്‍, ഹസീന. സഹോദരങ്ങള്‍:ബീരാന്‍, ഇസ്മയില്‍, ഏനു, ഹസ്സന്‍, നാസര്‍, അലി, ആലസ്സന്‍, സുഹറ, മൈമൂന.
 
അലവിക്കുട്ടി
പറമ്പില്‍പീടിക: കുളപ്പുരയ്ക്കലില്‍ താമസിക്കുന്ന കുഴിമ്പാടന്‍ ബീരാന്‍കുട്ടി ഹാജിയുടെ മകന്‍ അലവിക്കുട്ടി (47) അന്തരിച്ചു. മാതാവ്: കദിയുമ്മ ഹജ്ജുമ്മ. ഭാര്യ: നഫീസ ചെമ്പന്‍. മകള്‍: റാഷിദ. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍:അബ്ദുറസാഖ്, ഫാത്തിമക്കുട്ടി, ബീഫാത്തിമ, സൈനബ, സുബൈദ.
 
സോമന്‍
വള്ളിക്കുന്ന്: അത്താണിക്കല്‍ പരേതനായ കുണ്ടനാരി വേലായുധന്റെ മകന്‍ സോമന്‍ (55) അന്തരിച്ചു. മാതാവ്: ദേവകി. ഭാര്യ: സുജാത. മക്കള്‍:ഗീതു, സബീന്‍, വിപിന്‍. മരുമകന്‍: മധു (കെ.എസ്.ഇ.ബി, കോഴിക്കോട്). സഹോദരങ്ങള്‍: സുന്ദരന്‍, സദാനന്ദന്‍, സഹദേവന്‍, സജല്‍, സുജാത.
 
മമ്മീര്യം
മുതുപറമ്പ്: പരേതനായ പാമ്പോടന്‍ വടക്കെകണ്ടിയില്‍ മുഹമ്മദിശയുടെ ഭാര്യകറളിക്കാടന്‍ മമ്മീര്യം (65) അന്തരിച്ചു. മക്കള്‍: മുഹമ്മദ് (ബദ്‌രിയ്യ ഹോട്ടല്‍ മുതുപറമ്പ്), മോയിന്‍കുട്ടി, അലവി (ഇരുവരും മക്ക), ആമിന, ഫാത്തിമ, മൈമൂന, പരേതരായ മൂസ്സ, അബ്ദുല്ല. മരുമക്കള്‍: മൊയ്തീന്‍ (ഓമനൂര്‍), അബൂബക്കര്‍ (എളങ്കാവ്), അബ്ദുല്‍ അസീസ് (പൊന്നാട്), ആയിഷ, ആമിന, ലൈല, സുലൈഖ.
 
ഫാത്തിമ
മേലാറ്റൂര്‍: കീഴാറ്റൂര്‍ തച്ചിങ്ങനാടം നല്ലൂര്‍ വീണപറമ്പിലെ പരേതനായ കൂരിമണ്ണില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) അന്തരിച്ചു. മക്കള്‍: അബ്ദുള്‍ ഖാദര്‍, സഫിയ, മുജീബ് റഹ്മാന്‍, അന്‍വര്‍ സാദത്ത്, സാജിദ്ഖാന്‍ (എം.സി.വി. നെറ്റ് വര്‍ക്ക് ആക്കപ്പറമ്പ്), അയൂബ്ഖാന്‍. മരുമക്കള്‍:ഉമ്മുഹബീബ, മുബീന, ഫാത്തിമത്ത് റംസിയ, ഉമ്മുഹബീബ, മുഹ്‌സിന, സുബൈര്‍.
 
അലിഹസ്സന്‍
മേലാറ്റൂര്‍: എടപ്പറ്റ ആഞ്ഞിലങ്ങാടി പൂളക്കുന്നിലെ ഞാറപ്പുലായ്ക്കല്‍ അലി ഹസ്സന്‍ (ബാപ്പുട്ടി- 49) അന്തരിച്ചു. ഭാര്യ: ഖദീജ വെള്ളിയഞ്ചേരി. മക്കള്‍: അയ്യൂബ്, മുജീബ്, അബ്ദുള്‍ ഹസീബ്, മുജീബ്. മരുമകള്‍: സജ്‌ന. സഹോദരങ്ങള്‍: യൂസഫ്, നൂറുദ്ദീന്‍ (ജിദ്ദ), ഫാറൂഖ്, അലി, സക്കീര്‍, അബ്ദുള്‍ അസീസ്, സത്താര്‍, സഫിയ, ഉമ്മുസല്‍മ, സുബൈദ.
 
മറിയക്കുട്ടി
വണ്ടൂര്‍: പാലക്കപ്പള്ളിയാളി മറിയക്കുട്ടി (85) അന്തരിച്ചു. മക്കള്‍: ആസാദ് വണ്ടൂര്‍ (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സെക്രട്ടറി), മുഹമ്മദ് ഇക്ബാല്‍, അബ്ദുള്‍ ഗഫൂര്‍ (റിയാദ്), കുഞ്ഞായിഷ, സൈനബ, ആസ്യ, ജാസ്മിന്‍. മരുമക്കള്‍:സക്കീന ആസാദ് (വണ്ടൂര്‍ എം.എ.എല്‍.പി സ്‌കൂള്‍ അധ്യാപിക), സുബൈദ, കെ. സാജിദ, തോരപ്പ ഹൈദര്‍ഹാജി, സി.എസ്. ലത്തീഫ്, പി. മജീദ് (ജിദ്ദ).
 
അബ്ദുള്‍ ഹമീദ്
പറമ്പില്‍ പീടിക: പെരുവള്ളൂര്‍ പഞ്ചായത്ത് പത്താംവാര്‍ഡ് അംഗം അബ്ദുള്‍ഹമീദ് (45) അന്തരിച്ചു.
പെരുവള്ളൂര്‍ ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി. സ്‌കൂള്‍ അധ്യാപകനാണ്. പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: നസീറ. മക്കള്‍: നസ്‌ന, റിന്‍ഷാദ്, ഷഹീര്‍ബാബു. പിതാവ്: ആത്രപ്പിന്‍ ബീരാന്‍ഹാജി.
 
കെ.കെ. രാമചന്ദ്രന്‍നായര്‍
എളങ്കൂര്‍: മഞ്ഞപ്പറ്റ ശ്രീനഗര്‍ കുറാംകുത്ത് വീട്ടില്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. റിട്ട. എസ്.ഐയാണ്. ഭാര്യ: ലീല. മക്കള്‍: രാജന്‍, ശ്രീജ, മരുമകന്‍: സുധാകരന്‍.
 
പാത്തുമ്മകുട്ടി ഹജ്ജുമ്മ
വേങ്ങര: വലിയോറ ചുള്ളിപ്പറമ്പ് പുത്തന്‍പള്ളി പരേതനായ പറങ്ങോടത്ത് കുഞ്ഞമ്മദുവിന്റെ ഭാര്യ പുള്ളാട്ട് പാത്തുമ്മകുട്ടി ഹജ്ജുമ്മ (95) അന്തരിച്ചു. മക്കള്‍: കുഞ്ഞുമൊയ്തുഹാജി, അലവി, കദീജ, ഇത്തീരുമ്മ ഹജ്ജുമ്മ, പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി, ആലിബാപ്പുഹാജി, കുഞ്ഞീമ്മുഹാജി. മരുമക്കള്‍: അലി പുഴക്കാട്ടിരി, ചപ്പത്തിങ്ങല്‍ സൂപ്പിഹാജി, ആയിശ, ഖദീജകുട്ടി, ആയിശഹജ്ജുമ്മ, ബിരിയം, പരേതയായ മമ്മീര്യക്കുട്ടി ഹജ്ജുമ്മ.
 
സെയ്തുട്ടി
എടപ്പാള്‍: ഗവ. ആസ്​പത്രിക്കുസമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ സെയ്തുട്ടി (50) അന്തരിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: ഷെമീര്‍ (അബുദാബി), ഷാജിത, ഷെരീഫ്. മരുമകന്‍: റസാഖ്. പിതാവ്: പരേതനായ മൊയ്തീന്‍, മാതാവ്: നബീസ. ഖബറടക്കം തിങ്കളാഴ്ച 10ന് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
ശ്രീധരന്‍ നായര്‍
താനൂര്‍: പനങ്ങാട്ടൂരിലെ മൂത്തേടത്ത് കാട്ടില്‍ ശ്രീധരന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കള്‍: നാരായണന്‍ കുട്ടി, രത്‌നവല്ലി, ശശിധരന്‍, മോഹന്‍ദാസ്, അരവിന്ദാക്ഷന്‍. മരുമക്കള്‍: സുജാത, കുട്ടന്‍നായര്‍, സുനിത, പ്രസന്ന, ഷജിത.
 
മൊയ്തുണ്ണി
അണ്ടത്തോട്: പാപ്പാളി ബീച്ച്‌റോഡില്‍ കിഴക്കൂട്ട് മൊയ്തുണ്ണി (68) അന്തരിച്ചു. ഭാര്യ: ഐഷാബി. മക്കള്‍: റാഫി, ഷാഫി (ഇരുവരും മുംബൈ), ഷാമില. മരുമക്കള്‍: മന്‍സൂര്‍, ശബ്‌ന.
 
സുബൈദ
കോട്ടയ്ക്കല്‍: തേനാംപിലാക്കല്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ പുതുക്കിടി സുബൈദ (47) അന്തരിച്ചു. മക്കള്‍: ഷാഹുല്‍ഹമീദ്, മുംതാസ്, റഹ്മത്ത്, അസ്‌ലഹ, ആശിഫാ. മരുമക്കള്‍: സെയ്തലവി, അബ്ദുള്‍സലാം, ഹാരിസ് (ഗള്‍ഫ്), റസീന.
 
ദേവകി
കൊണ്ടോട്ടി: കൊളത്തൂര്‍ ചെമ്പ്ര പരേതനായ അപ്പായിയുടെ ഭാര്യ ദേവകി (82) അന്തരിച്ചു. മക്കള്‍: ലീല, ശാന്ത, വിലാസിനി, കമല, ശാരദ, സുബ്രഹ്മണ്യന്‍, ശശീന്ദ്രന്‍ (സിപിഎം കൊളത്തൂര്‍ ബ്രാഞ്ചംഗം), സുരേന്ദ്രന്‍ (കോ-ഓപ്പറേറ്റീവ് ബാങ്ക് ഇന്‍സ്‌പെക്ടര്‍). മരുമക്കള്‍: ഗോപാലന്‍ (പുളിക്കല്‍), കൃഷ്ണന്‍ (രാമനാട്ടുകര), കുട്ട്യപ്പു (വെള്ളാര്), മാധവന്‍ (പുഞ്ചപ്പാടം), ഗോപി (വിളയില്‍), രമണി (കൊട്ടപ്പുറം), ബിന്ദു (മേലേപറമ്പ്), സിന്ധു (കാരാട്).
 
അമ്മച്ചി
പാണ്ടിക്കാട്: വള്ളുവങ്ങാട് പരേതനായ വടക്കാങ്ങര നീലകണ്ഠന്റെ ഭാര്യ അമ്മച്ചി (78) അന്തരിച്ചു. മക്കള്‍: നീലകണ്ഠന്‍, കമല, ലക്ഷ്മി, തങ്കമണി, യശോദ. മരുമക്കള്‍: കുഞ്ഞിമാന്‍ (പന്തല്ലൂര്‍), ഹരിദാസന്‍ (മമ്പാട്), ഇന്ദിര (ചുങ്കത്തറ), പരേതനായ കീരന്‍ (ആനക്കയം).
 
സൈതലവി
പള്ളിക്കല്‍ബസാര്‍: കോഴിപ്പുറം എ.എം.എല്‍.പി സ്‌കൂള്‍ മുന്‍ മാനേജര്‍ മുതുവാട്ട് സൈതലവി (ബാപ്പു 75) അന്തരിച്ചു. ഭാര്യ: ബിയ്യുമ്മ. മക്കള്‍: അഹമ്മദ്കുട്ടി (ബാവ), അബ്ദുള്‍ ഗഫൂര്‍, ഖാലിദ്. മരുമക്കള്‍: ഫാത്തിമ, സറീന, സാബിറ.