SHOW MORE

അലീമ
ചങ്ങരംകുളം:
ആലങ്കോട് സ്‌നേഹനഗര്‍ കോട്ടേലവളപ്പില്‍ അബ്ദുവിന്റെ ഭാര്യ അലീമ (കുഞ്ഞിമോള്‍-68) അന്തരിച്ചു. മക്കള്‍: അബ്ദുള്‍റഷീദ് (മദര്‍ ആര്‍ട്‌സ് ചങ്ങരംകുളം), ഷംസുദ്ദീന്‍ (ദുബായ്), സലിം (കുവൈത്ത്), ബീവാത്തു, സുബൈദ. മരുമക്കള്‍: അലവി, സിദ്ദീഖ്, റഷീദ്, ഷെഫീറ, താഹിറ.

സൈനബ
വണ്ടൂര്‍:
അയനിക്കോട് കാക്കത്തോടുപാലം പരേതനായ വാഗപ്പെറ്റ അഹമ്മദിന്റെ ഭാര്യ കാവുങ്ങല്‍തൊടിക സൈനബ (67) അന്തരിച്ചു. മക്കള്‍: അബ്ദുന്നാസര്‍, അശ്‌റഫ്, സുബൈദ, ജമീല. മരുമക്കള്‍: മൊയ്തീന്‍കുട്ടി, നഫീസ, ബുശ്‌റ.

SHOW MORE

പത്തപ്പിരിയം മസ്ജിദുന്നൂര്‍: അഹമ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ 65-)ം വാര്‍ഷികാഘോഷം ഉദ്ഘാടനം ജില്ലാ അമീര്‍ ടി.കെ. അമീറലി 9.00, ഫാമിലി കൗണ്‍സലിങ് ക്ലാസ് എ.കെ. കലീം കരുനാഗപ്പള്ളി 10.45, കായികമത്സരങ്ങള്‍ 2.00, സെമിനാര്‍ അവതരണം സി.എച്ച്. വാരിസ് മുഹമ്മദ് 4.00, പഠനക്ലാസ് ശബീല്‍ അഹ്മദ് ശാഹിദ് 4.45, പ്രാര്‍ഥനാസദസ്സ് 7.00

മരുതക്കടവില്‍ വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് കിണര്‍ റീ-ചാര്‍ജിങ് പരിശീലനവും ഫീല്‍റ്റര്‍ യൂണിറ്റ് നിര്‍മ്മാണവും 11.00.

കാവുംപുറം കാളിയാല ജുമാമസ്ജിദ് പരിസരം: സ്വലാത്ത് വാര്‍ഷികവും മഹല്ല് ഖാസി പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും. മതപ്രഭാഷണം-6.30

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: സ്‌കൂളിലെ എന്‍.സി.സി. യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷം. മുന്‍ എന്‍.സി.സി. ഓഫീസര്‍ അബ്ദുറഹിമാനെ ആദരിക്കല്‍, പഴയകാല എന്‍.സി.സി. േകഡറ്റുകളുടെ സംഗമം-10.00

കാടാമ്പുഴ ബസ്സ്റ്റാന്‍ഡ് പരിസരം: 'ആശയാവിഷ്‌കാരസ്വാതന്ത്ര്യം. 'പൗരന്റെ മൗലികാവകാശം' എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം. ഉദ്ഘാടനം മാന്ത്രികന്‍ ആര്‍.കെ. മലയത്ത്-3.00

തൊഴുവാനൂര്‍ കാര്‍ത്തല ജുമാമസ്ജിദിന് സമീപം: മജ്‌ലിസുന്നൂര്‍ ആത്മീയസദസ്സിന്റെ രണ്ടാംവാര്‍ഷികവും ദുആ സമ്മേളനവും-7.00

വളാഞ്ചേരി എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂള്‍: വളാഞ്ചേരി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സ്‌നേഹസംഗമം 2018-കിടപ്പിലായവരുടെ ഒത്തുചേരല്‍ 9.00

SHOW MORE

തിരൂര്‍: പയ്യനങ്ങാടി തങ്ങള്‍സ് റോഡിലെ പരേതനായ ചാലുപറമ്പില്‍ മരയ്ക്കാരുടെ മകന്‍ ജദീറും പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റിലെ വെള്ളരിയില്‍ സൈഫുദ്ദീന്റെ മകള്‍ സഫയും വിവാഹിതരായി.

തിരൂര്‍:
ചാലുപറമ്പില്‍ മരയ്ക്കാരുടെ മകള്‍ ജുസൈനയും ചേന്നര ചെറുവളപ്പില്‍ മുഹമ്മദ് ബാവയുടെ മകന്‍ ഷബീബും വിവാഹിതരായി.

ഐക്കരപ്പടി: വെണ്ണായൂര്‍ മനാട്ട് രാമചന്ദ്രന്റെയും സത്യഭാമയുടെയും മകന്‍ രാജേഷും നന്മണ്ട എഴുകുളം കൃഷ്ണനിവാസില്‍ കൃഷ്ണന്‍നായരുടെ മകള്‍ അഞ്ജലിയും വിവാഹിതരായി.

SHOW MORE