praveenതാമരശ്ശേരി :-മംഗലത്ത് നാരായണന്റേയും പുഷ്പവല്ലിയുടെയും മകന്‍ എം എന്‍ പ്രവീണിന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ജിയോളജിയില്‍ ഡോക്റ്ററേറ്റ് ലഭിച്ചു.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ശാഖയില്‍ സീനിയര്‍ സയന്റിസ്റ്റ് ആണ് ഇദ്ദേഹഠ. ബംഗളൂര്‍് സര്‍വകലാശാലയില്‍ നിന്നും ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്കതുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ജിയോളജിയില്‍ ഉന്നത പഠനവും ഗവേഷണവും പ്രവീണ്‍ നടത്തിയിട്ടുണ്ട്. വിദേശത്തും സ്വദേശത്തും ഉള്ള നിരവധി സയന്‍്‌സ്് മാഗസിനുകളില്‍  ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിധീകരിച്ചിട്ടുണ്ട്. കായണ്ണ സ്വദേശി ദിവ്യ ഭാര്യയും, വിദ്യാര്ത്ഥി കളായ ആതി, ജിത്തു എന്നിവര്‍ മക്കളും ആണ്.