വിവാഹം

കോഴിക്കോട്: മൂഴിക്കല്‍ സി.വി. മുഹമ്മദ് റാഫിയുടെയും കര്‍ണാടകയിലെ സുള്ള്യ തെക്കില്‍ ജാഹിറയുടെയും മകള്‍ ഫാത്തിമ ഹെനയും മലപ്പുറം അരീക്കോട് പരേതനായ ഷാക്കില്‍ അലിയുടെ മകന്‍ ഷാനില്‍ കൊളത്തോടിയും വിവാഹിതരായി.

ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പി.മാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, കര്‍ണാടക പി.സി.സി. സെക്രട്ടറി ടി.എം. ശാഹിദ്, കെ.പി.സി.സി. ജന.സെക്രട്ടറി പി.എം. സുരേഷ് ബാബു, അസി.കമ്മിഷണര്‍ റസാഖ്, ജെ.ഡി.ടി. സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ മൂസ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.