http://whos.amung.us/stats/readers/ufx72qy9661j/
അപ്പുട്ടി
ബേപ്പൂര്‍: നടുവട്ടം ചേനോത്ത് സ്‌കൂളിന് പടിഞ്ഞാറുവശം പൂനോട്ട് അപ്പുട്ടി (108) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മു. മക്കള്‍: ഭാസ്‌കരന്‍, ചിന്നമ്മു. ശവസംസ്‌കാരം ശനിയാഴ്ച 9.30-ന് ഗോതീശ്വരം ശ്മശാനത്തില്‍.
 
നാരായണിഅമ്മ
മേപ്പയ്യൂര്‍: വാളൂര്‍ പൊയില്‍ പരേതനായ ടി.കെ. കുഞ്ഞിക്കേളു നായരുടെ ഭാര്യ മൈലാടിത്തറമ്മല്‍ നാരായണി അമ്മ (86) അന്തരിച്ചു. മക്കള്‍: ടി.കെ. രാജന്‍ തയ്യില്‍ (മേപ്പയ്യൂര്‍), എം.ടി. ബാബു (ട്രാന്‍ന്റെറ്് ഹൗസ്, പേരാമ്പ്ര), രാധ, സൗമിനി, ചന്ദ്രിക, ബീന. മരുമക്കള്‍: പി.കെ. മുകുന്ദന്‍ (മേപ്പയ്യൂര്‍), കെ.കെ. രാഘവന്‍ നായര്‍ (പേരാമ്പ്ര), സിദ്ധാര്‍ഥന്‍ (പൊയില്‍ക്കാവ്), പരേതനായ കിഴത്ത് കുഞ്ഞിരാമന്‍ നായര്‍ (മേമുണ്ട). സഞ്ചയനം ഞായറാഴ്ച.
 
കദിയുമ്മ
മാങ്കാവ്:
പിലാത്തോട്ടത്തില്‍ കദിയുമ്മ (85) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍ കോയ, ഫാത്വിമ, പരേതനായ അശ്‌റഫ്. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 8.30-ന് പള്ളിത്താഴം ശാദുലി പള്ളിയില്‍.
 
നാരായണി
രാമനാട്ടുകര: വൈദ്യരങ്ങാടി വടക്കെതൊടി നാരായണി (77) അന്തരിച്ചു. സഹോദരങ്ങള്‍: വിച്ചുട്ടി, പരേതരായ പറങ്ങോടന്‍, കല്യാണി, വാസു.
 
മാളു
ബേപ്പൂര്‍: കുനിയില്‍ ,ക്ഷേത്രത്തിനു സമീപം പരേതനായ പുത്തരിക്കല്‍ സാമിയുടെ ഭാര്യ മാളു (94) അന്തരിച്ചു. മക്കള്‍: രാജന്‍, ഭരതന്‍, ജയന്‍, സുബ്രഹ്മണ്യന്‍, ജയലക്ഷ്മി. മരുമക്കള്‍: സുമതി, പ്രഭ, വിഭ, വേണു. സഞ്ചയനം ചൊവ്വാഴ്ച.
 
ആമിന ഹജ്ജുമ്മ
നടുവണ്ണൂര്‍:
കാവുന്തറയിലെ മണ്ടമുള്ളതില്‍ കുട്ട്യാലി ഹാജിയുടെ ഭാര്യ നമ്പൂരിക്കണ്ടി ആമിന ഹജ്ജുമ്മ (67) അന്തരിച്ചു. മക്കള്‍: സുബൈര്‍, മുസ്തഫ, റംല. മരുമക്കള്‍: ഹുസൈന്‍, സുബൈദ, സൈനബ. സഹോദരങ്ങള്‍: മൊയ്തി, റസിയ, നഫീസ, പരേതനായ കുഞ്ഞായന്‍കുട്ടി.
 
സൈനബി
ഇടിയങ്ങര: പരേതനായ ടി.വി. പോക്കറിന്റെ മകളും അലി അബ്ദുള്ളായി സാലെ ബുക്കറസിന്റെ ഭാര്യയുമായ താഴത്ത് വീട്ടില്‍ സൈനബി (ബിച്ച-58) അന്തരിച്ചു. മക്കള്‍: റഷീദ, ബദരിയ്യ. മരുമകന്‍: റിയാസ് (അരക്കിണര്‍). ജനാസ നമസ്‌കാരം ശനിയാഴ്ച രാവിലെ 9-ന് ഇടിയങ്ങര പുതിയ പള്ളിയില്‍.
 
രവീന്ദ്രന്‍
ഫറോക്ക്: കള്ളിക്കൂടം പരേതനായ തിരുത്തിയില്‍ വാസുവിന്റെ മകന്‍ രവീന്ദ്രന്‍ (42) അന്തരിച്ചു. ഭാര്യ: ഷിജി. മക്കള്‍: അനജ്, അനന്ദു. അമ്മ ശാരദ. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, പരേതനായ മധു.
 
കാര്‍ത്യായനി അമ്മ
കുന്ദമംഗലം: ചാത്തമംഗലം പരേതനായ ചാലിയന്‍ കണ്ടിയില്‍ നാരായണന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (83) അന്തരിച്ചു. മക്കള്‍: രുക്മിണി, രാധാകൃഷ്ണന്‍ (ഭൂജലവകുപ്പ് ജില്ലാ ഓഫീസ്, മലപ്പുറം. വിജയകുമാരി. മരുമക്കള്‍: ഗോവിന്ദന്‍കുട്ടി നായര്‍ (പിലാശ്ശേരി). ഗീത, അച്യുതന്‍ നായര്‍ (മണാശ്ശേരി).
 
പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
മുക്കം: ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ മുത്തേരി ആനപ്രച്ചാലില്‍ ശേഖരന്റെ (65) മൃതദേഹം കണ്ടെത്തി. തൃക്കുടമണ്ണ തൂക്കുപാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ശേഖരനെ കാണാതായത്. അഗസ്ത്യന്‍മുഴി പാലത്തിന് സമീപം ശേഖരന്‍ പുഴയിലിറങ്ങുന്നത് ചിലര്‍ കണ്ടതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഭാര്യ: ശ്രീമതി. മക്കള്‍: ഷൈമ, സൗമ്യ. മരുമക്കള്‍: പ്രമോദ് (കാര്‍ഷിക വികസന ബാങ്ക്, താമരശ്ശേരി), ബാബു (ത്രിവേണി സ്റ്റോര്‍, കാരശ്ശേരി). ശവസംസ്‌കാരം ശനിയാഴ്ച 12-ന് വീട്ടുവളപ്പില്‍.
 
നാരായണി അമ്മ
കായണ്ണ ബസാര്‍:
വാളൂര്‍ നടുകണ്ടിപാറ പരേതനായ അധ്യാപകന്‍ കുഞ്ഞിക്കേളുവിന്റെ ഭാര്യ എം.ടി. നാരായണി അമ്മ (85) അന്തരിച്ചു. മക്കള്‍: രാധ, സൗദാമിനി, ചന്ദ്രിക, രാജന്‍, ബാബു (ഗ്രാന്‍സ് ഹൗസ് പേരാമ്പ്ര), ബീന. മരുമക്കള്‍: കുഞ്ഞിരാമന്‍ നായര്‍ (മേമുണ്ട), മുകുന്ദന്‍ നായര്‍(മേപ്പയ്യൂര്‍), രാഘവന്‍ നായര്‍(അഞ്ചാം പീടിക), സിദ്ധാര്‍ത്ഥന്‍ (പൊയില്‍ക്കാവ്), സഞ്ചയനം ഞായറാഴ്ച.
 
തിലക രാജന്‍
പോലൂര്‍: മേലെ കുറ്റിയില്‍ തിലക രാജന്‍(54) അന്തരിച്ചു. സി.പി.എം. പോലൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. പരേതരായ മേലെ കുറ്റിയില്‍ ഗോപാലന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: സുരജ. സഹോദരങ്ങള്‍: മനോഹരന്‍ (സൗദി), ഷാജി, പുഷ്പ, പ്രബിത. സഞ്ചയനം ഞായറാഴ്ച.
 
കേളപ്പന്‍
ഓര്‍ക്കാട്ടേരി: നടേമ്മല്‍ കാട്ടിലെ പറമ്പത്ത് കേളപ്പന്‍ (69) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: രാജീവന്‍. വത്സല, ബീന. മരുമക്കള്‍: ശോഭ, വിനോദന്‍.
 
കുഞ്ഞിരാമന്‍
പേരാമ്പ്ര: പാലേരി തോട്ടത്താംകണ്ടി കുഞ്ഞിരാമന്‍ (65) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: രമേശന്‍, രവന, സവിത. മരുമക്കള്‍: ചന്ദ്രന്‍ (കടിയങ്ങാട്), ചന്ദ്രദാസ് (പേരാമ്പ്ര).
 
കടബാധ്യത : ചെമ്പുകടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കോടഞ്ചേരി:
കടബാധ്യതമൂലം ചെമ്പുകടവില്‍ കര്‍ഷകനായ മാളിയേക്കല്‍ മാത്യു (72) ആത്മഹത്യചെയ്തു. ക്ഷീരകര്‍ഷകനായ മാത്യു എന്ന കുട്ടപ്പന്‍ വിവിധ ബാങ്കുകളില്‍ നിന്നായി അഞ്ചുലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 50 സെന്റ് സ്ഥലമാണ് ഇയാള്‍ക്കുള്ളത്. കന്നുകാലികള്‍ക്ക് തുടരെത്തുടരെ ഉണ്ടാവുന്ന രോഗങ്ങള്‍ ഇയാളെ അലട്ടിയിരുന്നു. ഭാര്യ: കത്രിക്കുട്ടി. പാരത്താല്‍ കുടുംബാംഗം. മക്കള്‍: രാജു, റോയി, ലൗലി, മിനി. മരുമക്കള്‍: മിനി (കൂരാച്ചുണ്ട്), റീന (കൈപ്പംപ്ലൂക്കല്‍), ജോസ് (കക്കയം), രാജു (മംഗലശ്ശേരി).
 
അനന്തന്‍ ഗുരുക്കള്‍
മൊകേരി:
ഒതയോത്ത് കണ്ടിപ്പൊയില്‍ അനന്തന്‍ ഗുരുക്കള്‍ (62) അന്തരിച്ചു. ഭാര്യ: അനിത. മക്കള്‍: ഷാനിമ, ജിനിഷ, ഷാലു. മരുമക്കള്‍: പവിത്രന്‍ (തലായി), പ്രതീഷ് (വടയം). സഞ്ചയനം തിങ്കളാഴ്ച.
 
മാനുവേല്‍ നോഹ
കോഴിക്കോട്: മാനുവേല്‍ നോഹ (80) അന്തരിച്ചു. ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഐ.വി. ഗ്ലൂഡിസ് മാനുവേല്‍ (റിട്ട. ടീച്ചര്‍), മക്കള്‍: ലിന്‍സി മാനുവേല്‍, സുനില മാനുവേല്‍, മരുമക്കള്‍: സുദേഷ് തദ്ദായൂസ്, ഡെയ്‌സി ലിന്‍സി. സഹോദരങ്ങള്‍: റവ. ഡോ. വിന്‍സന്റ് മോസസ്സ്, ലെസ്ലി (ഓസ്‌ട്രേലിയ), മാന്‍സി (ഓസ്‌ട്രേലിയ), ജസ്റ്റിന്‍ ജേക്കബ്, ജെയിന്‍ സുമംഗല, സറീന വാള്‍ട്ടര്‍ (റിട്ട. ടീച്ചര്‍, ബി.ഇ.എം. കോഴിക്കോട്), പരേതരായ ജോസഫ്, അലന്‍ജോര്‍ജ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11.30-ന് ക്രിസ്ത്യന്‍ കോളേജിന് സമീപത്തുള്ള ഹെര്‍മെന്‍ ഗുണ്ടര്‍ട്ട് മെമ്മോറിയല്‍ പള്ളിയിലെ ശവസംസ്‌കാര ശുശ്രൂഷയ്ക്കുശേഷം വെസ്റ്റ്ഹില്‍ സി.എസ്.ഐ. ഗുണ്ടര്‍ട്ട് സെമിത്തേരിയില്‍.
 
പ്രസീന
കോതോട്: തുവ്വാട്ടപ്പൊയില്‍ ആയലോട്ടുമ്മല്‍ പ്രസീന (30) അന്തരിച്ചു. ഭര്‍ത്താവ്: ആയലോട്ടുമ്മല്‍ ജനമേജയന്‍ (ഗള്‍ഫ്), മക്കള്‍: സോന, ശ്വേത. അച്ഛന്‍: പരേതനായ കൂഞ്ഞാളി പുതിയേടത്തില്‍ കേളപ്പന്‍. അമ്മ: ചന്ദ്രി.
 
ഗോപാലന്‍
മരുതോങ്കര: മുണ്ടക്കുറ്റി ചരപ്പറമ്പില്‍ ഗോപാലന്‍ (63) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ശ്രീജ, റിഷ. മരുമക്കള്‍: അശോകന്‍ (അധ്യാപകന്‍ ദേവര്‍കോവില്‍ കെ.വി.കെ.എം.എം.യു.പി.സ്‌കൂള്‍), രാജീവന്‍ (അധ്യാപകന്‍ കോവുക്കുന്ന് എല്‍.പി.സ്‌കൂള്‍). സഞ്ചയനം തിങ്കളാഴ്ച.
 
സൈന
മടപ്പള്ളി:
രയരങ്ങോത്ത് ഗോസായികുന്ന് കൈതയില്‍ പരേതനായ അഹമ്മദിന്റെ ഭാര്യ സൈന (103) അന്തരിച്ചു. മക്കള്‍: കുഞ്ഞാലിയമ്മ, പരേതരായ അയിശുമ്മ, പോക്കര്‍, ഫാത്തിമ. മരുമക്കള്‍: പോക്കര്‍, ഖദീജ, മൂസ്സ.
 
മാതു
നാദാപുരം റോഡ്: പരേതനായ വള്ളില്‍ കുഞ്ഞിരാമന്റെ ഭാര്യ മാതു (90) അന്തരിച്ചു. മക്കള്‍: കൗസു, സുരേഷ്ബാബു, കമല, സുരേന്ദ്രന്‍, പരേതരായ പത്മിനി, രാധ, രാജന്‍. മരുമക്കള്‍: വസന്ത, സജിത, വനജ, പരേതരായ ബാലന്‍, ബാലന്‍, രാജീവന്‍.
 
വേലായുധന്‍
പെരുമണ്ണ:
പുത്തന്‍പാടത്ത് വേലായുധന്‍ (74) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: മിനി, ബിജു, ബൈജു. മരുമക്കള്‍: ബാബുരാജ്, മിനി, സത്മ. സഹോദരി: തങ്കം.
 
ചോയിച്ചി
തിരുത്തിയാട്: പരേതനായ നാരകത്ത് കളത്തിങ്ങല്‍ ഗോപി (പെരച്ചക്കുട്ടി) യുടെ ഭാര്യ ചോയിച്ചി (86) അന്തരിച്ചു. മക്കള്‍: പരേതരായ വത്സല, നന്ദനന്‍.
 
ലക്ഷ്മിഅമ്മ
പട്ടര്‍പാലം: പരേതനായ പി. ഗോവിന്ദമേനോന്റെ ഭാര്യ കാരയാട്ട് ലക്ഷ്മിഅമ്മ (78) അന്തരിച്ചു. മക്കള്‍: ശ്രീലത, ലതിക. മരുമകന്‍: രാധാകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.
 


More News from Kozhikode