ചരമം

വീട്ടമ്മ സ്‌കൂട്ടറില്‍നിന്ന് വീണുമരിച്ചു
ചീക്കിലോട്:
ചീക്കിലോട് താഴത്താത്തൂട്ട് സരോജിനി (65) മകന്റെ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ചീക്കിലോട് ഉദയാ വായനാശാലയ്ക്ക് സമീപം റോഡില്‍ വീണുമരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: മോഹനന്‍, ഷാജു. മരുമക്കള്‍: മിനി ഉള്ളൂര്‍, ഭവിന ഒളോപ്പാറ. സഹോദരങ്ങള്‍: ഒ. ചെക്കുട്ടി, ഭാസ്‌കരന്‍, പുരുഷോത്തമന്‍, ശിവദാസന്‍, ലീല, പ്രേമ. കാക്കൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ആമിന
കായണ്ണബസാര്‍:
കിഴക്കെ പറമ്പില്‍ പരേതനായ ഹമീദിന്റെ ഭാര്യ ആമിന (75) അന്തരിച്ചു. മക്കള്‍: സൈനബ, റംല, റഷീദ, അബൂബക്കര്‍. മരുമക്കള്‍: കുഞ്ഞിമൊയ്തി, സൈനബ.

കണ്ണന്‍കുട്ടി
മുക്കം:
കാരമൂല മേലേടത്ത് പറമ്പില്‍ കണ്ണന്‍കുട്ടി (85) അന്തരിച്ചു. ഭാര്യ: ചക്കി. മക്കള്‍: ഭാനുമതി, പ്രസീല. മരുമക്കള്‍: ബിച്ചുണ്ണി, രാജന്‍.

അബ്ദുള്ള
ചേമഞ്ചേരി:
കാപ്പാട് അല്‍-ഹിലാലില്‍ എം. അബ്ദുള്ള (75) അന്തരിച്ചു. ഭാര്യ: പൊയില്‍ നഫീസ. മക്കള്‍: ഫിറോസ്, ഹിദാസ് (ഇരുവരും റിയാദ്), നിയാസ്. മരുമക്കള്‍: ജസീറ, സുമയ്യ, ആജിത.

ചന്ദ്രന്‍
തുരുത്തി:
പരേതനായ പേരാലിന്‍ ചുവട്ടില്‍ ചാത്തുവിന്റെ മകന്‍ ജനതാദള്‍ മുന്‍ വാര്‍ഡ് സെക്രട്ടറി പേരാലിന്‍ ചുവട്ടില്‍ ചന്ദ്രന്‍ (50) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: ഷിനി, ഷിജിന്‍. മരുമകന്‍: ബിബിന്‍രാജ് സി.ടി.കെ. സഹോദരങ്ങള്‍: കുഞ്ഞേക്കന്‍, നാണു, കുമാരന്‍, ഗോപാലന്‍, നാരായണി, പാറു, ദേവി, ജാനു. സഞ്ചയനം ചൊവ്വാഴ്ച.

മാധവന്‍ നായര്‍
പയ്യോളി:
പള്ളിക്കരയിലെ കണ്ടോത്ത് മാധവന്‍ നായര്‍ (70) അന്തരിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് പയ്യോളി ശാഖയിലെ കലക്ഷന്‍ ഏജന്റായിരുന്നു. ഭാര്യ: പരേതയായ കമല. അച്ഛന്‍: പരേതനായ രാമന്‍ നായര്‍. അമ്മ: പരേതയായ നാരായണി. മക്കള്‍: സുരാജ്, സുധീര്‍, സുബാഷ് (ഇരുവരും ബഹ്‌റൈന്‍). മരുമക്കള്‍: ഷീബ, രമ്യ. സഞ്ചയനം ഞായറാഴ്ച.

ബാലകൃഷ്ണന്‍
കൊയിലാണ്ടി:
കൂട്ടാലിട പാവായ് മീത്തല്‍ ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ഗീത, ജയരാജന്‍, ജയ. മരുമക്കള്‍: സുരേഷ്, മിഥുന, ഷിബു. സഹോദരങ്ങള്‍: ദാമോദരന്‍, ലീല, ശാന്ത, അശോകന്‍.

തിരുമാലക്കുട്ടി
തലക്കുളത്തൂര്‍:
പരേതനായ വടക്കേകുനി ചാത്തുവിന്റെ ഭാര്യ തിരുമാലക്കുട്ടി (97) അന്തരിച്ചു. മക്കള്‍: ചോയിക്കുട്ടി, ഭാസ്‌കരന്‍, വിമല, ദേവി, സരോജിനി. മരുമക്കള്‍: രാധ, ഷൈലജ, കുഞ്ഞിരാമന്‍, വിശ്വന്‍, കരുണന്‍. സഞ്ചയനം ചൊവ്വാഴ്ച.

പവിത്രന്‍
കുണ്ടൂപ്പറമ്പ്:
പറമ്പത്ത് പവിത്രന്‍ (66-എസ്.ടി.ഡി. ബൂത്ത് മെഡിക്കല്‍ കോളേജ് ഉടമ) അന്തരിച്ചു. ഭാര്യ: മാവിലാടത്ത് പ്രസീല. മക്കള്‍: പ്രവീണ്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പ്രഥുന്‍. സഹോദരങ്ങള്‍: ധനീഷ്, കൃഷ്ണവേണി, രത്‌നാവതി, സുഭാഷിണി, ശോഭന, അനിത, പരേതനായ സുനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച.

മാണിക്യം
പയ്യോളി:
തോലേരിയിലെ കുനീമ്മല്‍ മാണിക്യം (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ചിരുത, അമ്മാളു, ദേവി, കല്യാണി, ചന്ദ്രിക. മരുമക്കള്‍: കണാരന്‍, കുഞ്ഞിക്കണ്ണന്‍, രാജന്‍, നാരായണന്‍, സുരേഷ്.

കുഞ്ഞിപ്പാത്തുട്ടി
ഫറോക്ക്:
ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍ കുഴി പരേതനായ കടക്കോട്ടിരി സീതി കുരിക്കളുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (73) അന്തരിച്ചു. മക്കള്‍: അക്ബര്‍, ഹാരിസ്, റഫീഖ്, ഫാത്തിമ, ഖദീജ, ഹാജറ, ജുമൈല, സലീന. മരുമക്കള്‍: സലിം, ബഷീര്‍, സലിം, റഹിം.

അബ്ദുള്‍ സലാം
കുറ്റിയാടി:
അടുക്കത്ത് തോളോര്‍മണ്ണില്‍ അബ്ദുള്‍ സലാം (54) അന്തരിച്ചു. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷബീബ്, ശുഹൈബ്, സനൂദ്, ശാമില്‍. ഷഹമപര്‍വിന്‍. സഹോദരങ്ങള്‍: സൂപ്പി, കദീശ, ജമീല, മാമി, സുബൈദ, ഹലീമ.

മറിയംബി
പുതിയങ്ങാടി:
പള്ളിക്കണ്ടി പരേതനായ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ മറിയംബി (88) അന്തരിച്ചു. മക്കള്‍: ആമിന, ഫാത്തിമ, സുബൈദ, റുഖിയ, ഹംസ, അസ്മ, മുസ്തഫ, സുബൈര്‍, സുല്‍ഫത്ത് തസരിയ.

നാരായണന്‍ നമ്പ്യാര്‍
അരൂര്:
എടച്ചേരികുന്നത്ത് കൂടത്തില്‍ നാരായണന്‍ നമ്പ്യാര്‍ (83) അന്തരിച്ചു. ഭാര്യ: രാധ അമ്മ. മക്കള്‍: രാധാകൃഷ്ണന്‍ (മാനേജര്‍, ജ്യോതി വിലാസം ചിറ്റ്‌സ്), പ്രസിത (അധ്യാപിക), ഉണ്ണിക്കൃഷ്ണന്‍ (ബിര്‍ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ്). മരുമക്കള്‍: വേണുഗോപാലന്‍ (അധ്യാപകന്‍), സൂന (അധ്യാപിക). സഹോദരങ്ങള്‍: രാഘവന്‍ നമ്പ്യാര്‍ (റിട്ട. ഹെഡ് ക്ലാര്‍ക്ക്), ദാമോദരന്‍ നമ്പ്യാര്‍ (റിട്ട. സൂപ്പര്‍വൈസര്‍, ടെലിഫോണ്‍സ്), വസുമതി (റിട്ട. അധ്യാപിക), പരേതനായ കൂടത്തില്‍ കുട്ടിക്കൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍).

ആയിഷ
ചേളന്നൂര്‍:
കല്ലുപുറതാഴം നമ്പുകുന്നന്തറ മീത്തല്‍ ആയിഷ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മമ്മദ്‌കോയ. മക്കള്‍: അബ്ദുല്‍ഹമീദ്, അബ്ദുല്‍ലത്തീഫ്, അശറഫ്, ജമീല, അബ്ദുല്‍ അസീസ്. മരുമകന്‍: മുസ്തഫ.

SHOW MORE