വടകര മേഖലയില്‍ മുന്‍കരുതല്‍ ശക്തമാക്കി
Posted on: 30 Sep 2010
വടകര: അയോധ്യാകേസ് വിധിപ്രഖ്യാപന പശ്ചാത്തലത്തില്‍ വടകര മേഖലയില്‍ പോലീസ്‌സുരക്ഷ ശക്തമാക്കി. വടകര, ചോമ്പാല, എടച്ചേരി പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലായി അമ്പതോളം പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ പട്രോളിങ്ങും ശക്തമാക്കി.
ഇരുനൂറ്റമ്പതോളം പോലീസുകാരെ വടകര മേഖലയില്‍ നിയോഗിച്ചു. മുന്‍കരുതലെന്ന നിലയില്‍ വടകര ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ബോംബ്‌സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. റെയില്‍വേസ്റ്റേഷന്‍, പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, കോടതി, സിവില്‍സ്റ്റേഷന്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി. പി. സാഹിദ്, സി.ഐ. ഷാജി, എസ്.ഐ. എം.പി. ആസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.