ഓവുചാലില്‍ വൈദ്യുതിത്തൂണ്‍; വെള്ളമൊഴുകുന്നതിന് തടസ്സം

Posted on: 30 Sep 2010



നാദാപുരം: ഒന്‍പത് കോടി രൂപ ചെലവില്‍ നവീകരിക്കുന്ന നാദാപുരം-പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ഓവുചാല്‍ നിര്‍മാണത്തില്‍ അശാസ്ത്രീയത. ആവോലം ഭാഗത്ത് പണിത റോഡ് ഓവുചാലിനിടയിലാണ് വൈദ്യുതിതൂണും അതിന്റെ താങ്ങും.

രണ്ടുമാസംമുമ്പാണ് എയര്‍പോര്‍ട്ട് റോഡിന്റെ നവീകരണം തുടങ്ങിയത്. ആദ്യഘട്ടമായി ആവോലം ഭാഗത്തു ഓവുചാല്‍ പണിയാന്‍ തുടങ്ങി.

ഓവുചാലിന്റെ മധ്യത്തില്‍ ഇലക്ട്രിക് തൂണുകളുള്ളതിനാല്‍ വെള്ളമൊഴുകുന്നത് തടസപ്പെടും. ഇലക്ട്രിക് തൂണ്‍ മാറ്റാതെ ഓവുചാല്‍ പണിതതാണ് പ്രശ്‌നമായത്. ആവോലം ഭാഗത്തെ നിരവധി സ്ഥലങ്ങളിലാണ് ഓവുചാലിനിടയില്‍ ഇലക്ട്രിക്തൂണുള്ളത്. വെള്ളമൊഴുകുന്നതിന് ഇലക്ട്രിക് തൂണുകള്‍ തടസമാകില്ലെന്നാണ് അധികൃതരുടെ വാദം.

More News from Kozhikode