പുളിയാവ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം
Posted on: 30 Sep 2010
നാദാപുരം: പുളിയാവ് നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. പ്രൊഫ. പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനം സി.വി.എം. വാണിമേല്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഷരീഫ് മുഖ്യാതിഥിയായിരുന്നു. നാദാപുരം സി.ഐ. കെ.എസ്. ഉദയഭാനു ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വയലോളി അബ്ദുല്ല, കരയത്ത് അസീസ്, ടി.ടി.കെ. ഖാദര്‍, എം.കെ. അഷ്‌റഫ്, പ്രൊഫ. ശങ്കരന്‍, ഇ. കുമാരന്‍, ടി. ഷിജിത്ത്, കെ. മുഹമ്മദ്, എ.സഫീര്‍, കെ. റമീസ്, പി.കെ. ആരിഫ്, സബീര്‍ വി.പി., ടി. മഷ്ഹൂദ് എന്നിവര്‍ സംസാരിച്ചു.