സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിച്ചു
Posted on: 30 Sep 2010
വടകര: ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ്‌കോയ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. എം.സി. വടകര, പാറക്കല്‍ അബ്ദുള്ള, പുത്തൂര്‍ അസീസ്, എം.പി. അബ്ദുള്‍ കരീം, എം. ഇബ്രാഹിം ഹാജി, ടി.എ. നാസര്‍, കെ. അഹമ്മദ് എന്നിവര്‍ സംസാരിച്ചു.