തിരഞ്ഞെടുപ്പോടെ സി.പി.എം. ശിഥിലമാകും -മനയത്ത് ചന്ദ്രന്‍
Posted on: 30 Sep 2010
ആയഞ്ചേരി: ജനവിരുദ്ധ നടപടികള്‍ മാത്രം സ്വീകരിക്കുന്ന സി.പി.എം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ ശിഥിലമാകുമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ആയഞ്ചേരി പഞ്ചായത്ത് സോഷ്യലിസ്റ്റ് ജനത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. പത്മനാഭക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
കണ്ടിയില്‍ വിജയന്‍, കെ.എം. ബാബു, അണിയോത്ത് മുകുന്ദന്‍, പി.എം. ചന്ദ്രന്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥികള്‍: വാര്‍ഡ് 16 - പി.എം. റീന, 17-കെ.എം. വത്സല.