വളപ്പൊട്ടുകള്‍
Posted on: 30 Sep 2010
വളയം: ചുഴലി ഗവ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രചനാ സമാഹാരം 'വളപ്പൊട്ടുകള്‍' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ലക്ഷ്മി പ്രകാശനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ടി.എന്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകന്‍ എന്‍.ബാലചന്ദ്രന്‍ കോപ്പി ഏറ്റുവാങ്ങി. പ്രധാനാധ്യാപകന്‍ വി.പി. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. കെ.സതീശന്‍, പി.കെ.ജയതീബായി, കെ.നീത, കെ.ബീന എന്നിവര്‍ സംസാരിച്ചു.