സംഘാടകസമിതി
Posted on: 30 Sep 2010
കല്ലാച്ചി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ലാ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ പത്തിന് നാദാപുരം വി.എ.കെ. പോക്കര്‍ സ്മാരക ഹാളില്‍ നടക്കും.
സംഘാടകസമിതി രൂപവത്കരണ യോഗം കെ.കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം.വത്സന്‍, ഒ.പി.അശോകന്‍, കെ.ശശിധരന്‍, എസ്.ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. സി.ഭാസ്‌കരന്‍ സ്വാഗതവും സി.കെ.രവി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എ.ടി.കെ.സുധേഷ് (ചെയ.), സി.കെ.പ്രവീണ്‍ (വൈ.ചെയ.), പുരുഷു വി.എച്ച്. (വൈ.ചെയ.), കെ.കെ.രമേശന്‍ (കണ്‍.).