വാഹനാപകടക്കേസുകള്‍ ഒത്തുതീര്‍പ്പായി

Posted on: 30 Sep 2010



വടകര: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ലോക് അദാലത്തില്‍ 19 വാഹനാപകട നഷ്ടപരിഹാരക്കേസുകള്‍ പരിഹരിച്ചു. 3,02,000 രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.

ബജാജ് അലയന്‍സ്, ചോളമണ്ഡലം, ന്യൂ ഇന്ത്യാ അഷ്വറന്‍സ് എന്നീ കമ്പനികള്‍ എതിര്‍കക്ഷികളായുള്ള കേസുകളാണ് പരിഗണിച്ചത്.

മൊത്തം 20 കേസുകള്‍ പരിഗണിച്ചു. നാല് സിവില്‍ കേസുകള്‍ പരിഗണിച്ചതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. അദാലത്തിന് വടകര എം.എ.സി.ടി. ജഡ്ജി മുഹമ്മദ് വസീം നേതൃത്വം നല്‍കി.

More News from Kozhikode