ബേപ്പൂര്‍ ഫെസ്റ്റ് ഇന്ന് ആരംഭിക്കും

Posted on: 23 Dec 2012ഫറോക്ക്:ബേപ്പൂര്‍ ഫെസ്റ്റിന് ഞായറാഴ്ച ഫറോക്ക് മിനി സ്റ്റേഡിയത്തില്‍ തുടക്കമാകും. വൈകീട്ട് ആറുമണിക്ക് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകീട്ട് മൂന്നുമണിക്ക് ചെറുവണ്ണൂരില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാകും. 172 സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. ഭക്ഷണപ്രിയര്‍ക്കായി വിപുലമായ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.

More News from Kozhikode