ഗ്രാമീണ്‍ബാങ്ക് ജനറല്‍ കൗണ്‍സില്‍

Posted on: 23 Dec 2012കോഴിക്കോട്:ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം സ്‌പോണ്‍സര്‍ ബാങ്കുകളില്‍ ലയിപ്പിക്കലാണെന്ന് എം.പി. അച്യുതന്‍ എം.പി. പറഞ്ഞു. ആള്‍ ഇന്ത്യ ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്ത ജനറല്‍ കൗണ്‍സിലില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിളങ്ങുന്ന ഇന്ത്യ സാധ്യമാക്കുന്നത് ഗ്രാമവികസനമാണെന്നും ഇക്കാര്യത്തില്‍ ഗ്രാമീണ ബാങ്കുകളുടെ പങ്ക് വലുതാണെന്നും സെമിനാറില്‍ വിഷയാവതരണം നടത്തിയ ഡോ. രത്തന്‍ ഖസ്‌നാബിസ് പറഞ്ഞു. എസ്.നാഗരാജന്‍ അധ്യക്ഷത വഹിച്ചു. പി.പി.വര്‍ഗീസ്, കെ.സത്യനാഥന്‍, ഡി.എന്‍. ത്രിവേദി, കെ. മല്ലിക, ബിനോയ് വിശ്വം, പി. രാധാകൃഷ്ണന്‍, സി.ഡി. ജോസണ്‍, ജി.ജി. ഗാന്ധി എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode