റേഷന്‍കടകളില്‍ എത്തിയ അരി പകുതി മാത്രമെന്ന്

Posted on: 23 Dec 2012കോഴിക്കോട്: അനുവദിക്കപ്പെട്ടതിന്റെ പകുതി അരി മാത്രമാണ് റേഷന്‍കടകളില്‍ ഇതുവരെ എത്തിയതെന്ന് പരാതി.

ജില്ലാ കളക്ടറുമായി നേരത്തേ നടന്ന ചര്‍ച്ചയിലുണ്ടായ ധാരണപ്രകാരം ഒരു സൗകര്യവും ഗോഡൗണില്‍ അരി തൂക്കിനല്കുന്നതില്‍ ഇല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വെള്ളയില്‍ ഗോഡൗണില്‍ വിതരണത്തിന് ആറു പോയന്റുകള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞെങ്കിലും നാലു പോയന്റില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടില്ല. സമയക്രമവും പാലിക്കുന്നില്ല. പഴയ തൂക്കമെഷീന്‍ ഉപയോഗിക്കുന്നതിനാല്‍ അളവ് കൃത്യമല്ല. ഇലക്‌ട്രോണിക് തൂക്കുമെഷീന്‍ ഉപയോഗിക്കുന്നത് പേരിനുമാത്രമാണ്. ആവശ്യത്തിന് സൗകര്യമോ സ്റ്റാഫോ ഇല്ല. ഇരുപതുലോഡ് മാത്രമാണ് ഒരുദിവസം പുറത്തേക്ക് പോകുന്നത് ഇങ്ങനെയായാല്‍ ഒരു മാസത്തേക്കുള്ള അരിവിതരണം പൂര്‍ത്തിയാകാന്‍ 40 ദിവസം വേണം. ഇതെല്ലാം മറച്ചുവെച്ച് റേഷന്‍ വ്യാപാരികളെ മാത്രമാണ് അധികൃതര്‍ കുറ്റപ്പെടുത്തുന്നതെന്നാണ് വ്യാപാരികളുടെ പരാതി.

More News from Kozhikode