മാറാട് ജനമൈത്രി പോലീസ് പഠനക്യാമ്പ് നടത്തി

Posted on: 23 Dec 2012ബേപ്പൂര്‍: റെസിഡന്റ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ മാറാട് ജനമൈത്രി പോലീസ് ബേപ്പൂരില്‍ ഏകദിനപഠനക്യാമ്പ് നടത്തി.

കോഴിക്കോട് സിറ്റി അസി. പോലീസ് കമ്മീഷണര്‍ (സൗത്ത്) കെ.ആര്‍. പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. 'ജനങ്ങളും ജനമൈത്രി പോലീസും' എന്ന വിഷയത്തില്‍ റിട്ട. പോലീസ് സൂപ്രണ്ട് സുഭാഷ് ബാബുവും ലഹരിവിമുക്ത സമൂഹത്തെക്കുറിച്ച് മദ്യനിരോധനസമിതി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഒ.ജെ. ചിന്നമ്മയും ക്ലാസുകള്‍ എടുത്തു. ഗാര്‍ഹികപീഡനം സംബന്ധിച്ച് ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാജുവും ഗാര്‍ഹികപീഡനത്തെക്കുറിച്ച് രാമനാട്ടുകര സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പ്രമോദ് ഐക്കരപ്പടിയും ക്ലാസെടുത്തു. ചെറുവണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജു, മാറാട് എസ്.ഐ. എം.ടി. ജേക്കബ്, റെഡിഡന്റ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ.വി. റഫീക്ക്, സെക്രട്ടറി പി.വി. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Kozhikode