ശ്രീ പച്ചനായകി മാരിയമ്മന്‍ ക്ഷേത്ര പുനരുദ്ധാരണം
Posted on: 23 Dec 2012
കോഴിക്കോട്: മേലേ പാളയം എകര്ന്നപറമ്പ് ശ്രീ പച്ചനായകി മാരിയമ്മന്‍ ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.
തമിഴ്നാട് ക്ഷേത്രഗോപുരങ്ങളുടെ മാതൃകയില്‍ ക്ഷേത്രത്തിന് മൂലസ്ഥാന ഗോപുരം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ക്ഷേത്ര പുനരുദ്ധാരണത്തിന് ഡോ. എസ്.മോഹനസുന്ദരം പ്രസിഡന്റും ഇ.ടി.രാജന് സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു.