ജങ്കാര്‍ മുടക്കം: എം.എസ്.എഫ്. പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

Posted on: 23 Dec 2012



ഫറോക്ക്: ചാലിയം-ബേപ്പൂര്‍ കടവിലെ ജങ്കാര്‍ സര്‍വീസ് മുടക്കത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടലുണ്ടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വട്ടപ്പറമ്പില്‍ നിന്ന് പഞ്ചായത്ത് ഓഫീസ് വരെയായിരുന്നു മാര്‍ച്ച്. എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി. നജാഫ് അധ്യക്ഷതവഹിച്ചു. ആരിഫ് തങ്ങള്‍, എന്‍.കെ. സിദ്ദിക്കോയ, അഡ്വ. കെ.എം. ഹനീഫ, ഹമീദ് പട്ടത്താനം, മുനീര്‍ വടക്കുമ്പാട് എന്നിവര്‍ പ്രസംഗിച്ചു. ഫായിസ് ചാലിയം സ്വാഗതം പറഞ്ഞു.

More News from Kozhikode