സംശയാസ്‌പദമായി കണ്ട ലോറി കസ്റ്റഡിയിലെടുത്തു രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 23 Dec 2012കോഴിക്കോട്: വ്യാജനമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയ ഗുജറാത്ത് രജിസ്‌ട്രേഷന്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സ്വദേശികളായ ലോറി ഡ്രൈവര്‍ രാജ്‌കോട്ട് മഞ്ചോട്ടിനഗര്‍ മുഹമ്മദ് ഹസ്സന്‍ (42) , ക്ലീനര്‍ ഗുജറാത്ത് രാജ്‌കോട്ട് ഗണലേശ്വര്‍ സ്വദേശി ജിദുഭായ് (50) എന്നിവരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ ലോറി ഉടമയോട് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച പകല്‍ അരവിന്ദ്‌ഘോഷ് റോഡിലെ ലോറിസ്റ്റാന്‍ഡില്‍ നിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്.

ഒറ്റനോട്ടത്തില്‍ തന്നെ നമ്പര്‍ പ്ലേറ്റിലെ കൃത്രിമം വ്യക്തമായതോടെ ലോറി പരിശോധിച്ചു. ക്യാബിനില്‍ നിന്ന് മറ്റൊരു നമ്പര്‍ രേഖപ്പെടുത്തിയ പ്ലേറ്റും ലഭിച്ചു.

More News from Kozhikode