ചൂലൂരില്‍ ബി.ജെ.പി. - സി.പി.എം. സംഘര്‍ഷം; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 23 Dec 2012കുന്ദമംഗലം: ചാത്തമംഗലം ചൂലൂരില്‍ ബി.ജെ.പി. - സി.പി.എം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാടി സുന്ദരന്‍ (60), രജിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. നരേന്ദ്രമോഡിയെ അഭിവാദ്യം ചെയ്ത് ബി.ജെ.പി. പ്രര്‍ത്തകര്‍ ചൂലൂരങ്ങാടിയില്‍ പതിച്ച പോസ്റ്റര്‍ കീറിയതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ പാലക്കാടി പന്തലിണ്ടല്‍ ഷിബുലാല്‍ (28) സഹോദരന്‍ ബിജുലാല്‍ (32) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സതേടി. അക്രമത്തില്‍ ഉപയോഗിച്ചെന്ന് കരുതുന്ന എട്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

More News from Kozhikode